സാഹിത്യ അക്കാദമിയിലേക്ക് ഒരു പഠനയാത്ര ! മാതൃഭാഷാസ്നേഹം വളർത്തിയെടുക്കുക, അതിലൂടെ നമ്മുടെ സംസ്കാരം ഊട്ടിയുറപ്പിക്കുക, ഭാഷാഭിവൃദ്ധി പരിപോഷിപ്പിക്കുക, സർഗാത്മക ശേഷി സ്വായത്തമാക്കുക, എല്ലാറ്റിനും ഉപരിയായി വായനയിലൂടെ അവനവനെ തിരിച്ചറിയാനുള്ള ഉൾക്കാഴ്ച കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് അൻപതോളം കുട്ടികൾ അദ്ധ്യാപകർക്കൊപ്പം ഭാഷാക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നമ്മുടെ സാഹിത്യഅക്കാദമി സന്ദർശിച്ചു.
കുട്ടികൾക്ക് മാർഗ്ഗനിർദേശ്ശകരായി അധ്യാപകരും എഴുത്തുകാരുമായ ഡോ. ചന്ദ്രശേഖരൻ നായർ (അഡീഷണൽ ഡയറക്ടർ – ഇഗ്നോ), ഡോ. ശിവപ്രസാദ്. (അസിസ്റ്റന്റ് പ്രൊഫസർ – ഡൽഹി യൂണിവേഴ്സിറ്റി), ശ്രീ. സുധീർനാഥ് (ചെയർമാൻ കേരളാ കാർട്ടൂൺ അക്കാദമി) എന്നിവർ കൂടെയുണ്ടായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ ലൈബ്രറികളിൽ ഒന്നാണ് സാഹിത്യ അക്കാദമി ലൈബ്രറി. സാഹിത്യത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ധാരാളം പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കൂടാതെ രാജ്യത്തെ സാഹിത്യ സംവാദത്തിനും പ്രസിദ്ധീകരണത്തിനും പ്രോത്സാഹനത്തിനും ഉള്ള കേന്ദ്ര സ്ഥാപനവും ഇംഗ്ലീഷിൽ ഉൾപ്പെടെ 24 ഭാഷകളിൽ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്ന ഏകസ്ഥാപനവുമാണിത്. ലൈബ്രറിയിലെ വിദ്യാർത്ഥിക്കൾക്കു വേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ള മുറിയിൽ കുട്ടികൾക്ക് ഊഷ്മള സ്വീകരണം ലഭിച്ചു .
ലൈബ്രേറിയൻ അവിനാഷ് സാർ ചരിത്രവും വർത്തമാനവും വിവരിച്ചുകൊണ്ട് അവരെ ലൈബ്രറി ചുറ്റിക്കാണിച്ചു. അവിടെയുള്ള മലയാളപുസ്തകങ്ങളുടെ അലമാര കുട്ടികളുടെ കൗതുകത്തിന് ആക്കംകൂട്ടി.
തുടർന്ന് വിശിഷ്ടാതിഥികളുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി. കവിതാ പാരായണത്തിൽ ആരംഭിച്ച് പുസ്തകാസ്വാദനം, കഥാപാത്രനിരൂപണം തുടങ്ങിയ വിഷയങ്ങളിലൂടെ സഞ്ചരിച്ച് വായനയുടെ പ്രാധാന്യത്തിൽ സംഭാഷണം അവസാനിച്ചു.












Leave a Reply